നമ്മുടെ ഒക്കെ ശ്വാസകോശത്തിന്റെ പെട്ടന്നുള്ള ചുരുങ്ങലാണ് ചുമ. ഈ ഒരു പ്രക്രിയയിലൂടെ അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറംതള്ളപ്പെടുന്നു. സാധാരണയായി ചുമയുണ്ടാക്കുന്നത് പൊടി, കഫം ഒക്കെയാണ്. ശ്വാസകോശത്തിലേക്ക് വായു സഞ്ചാരം കടത്തിവിടുന്ന ചെറു നാളികളെയാണ് ബ്രോങ്കൈ എന്ന് പറയുന്നത്. ബ്രോങ്കൈകളിലെ കോശങ്ങളും ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് കഫം. ആരോഗ്യമുള്ള ഒരാളിൽ ഈ കഫം ശ്വാസനാളങ്ങളിലെ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈകളുടെ പ്രതലത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം നേർത്ത ഫിലമെന്റുകളാണ് സിലിയ. ഇവയുടെ ശരിയായ പ്രവർത്തനം മൂലം വായുവിലൂടെ ശ്വാസകോശത്തിലേക്കു കടക്കുന്ന അന്യവസ്തുക്കൾ, രോഗാണുക്കൾ, പൊടി, ആഹാരപദാർഥങ്ങൾ എന്നിവയെ കഫത്തോടൊപ്പം ഫലപ്രദമായി ചുമച്ച് പുറംതള്ളാൻ ശ്വാസകോശത്തിന് കഴിവുണ്ട്. ഇത് ഒരു പ്രതിരോധപ്രവർത്തനമാണ്. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.
ചുമ വരുമ്പോള്‍ തന്നെ ഡോക്റ്ററുടെ അടുക്കലേക്ക് ഓടി പോകുന്നവരാണ് നമ്മളിൽ കൂടുതൽ ആൾക്കാരും. എന്നാല്‍ അനാവശ്യമായി വെറുതേ വില കൂടിയ മരുന്നുകളൊന്നും വാങ്ങിക്കഴിക്കേണ്ട ആവശ്യമില്ല. ചെറിയ ചുമയ്ക്ക് ഒക്കെ ഡോക്റ്ററെ കാണാനും പോകേണ്ട കാര്യമില്ല. വെറുതേ മരുന്നു വാങ്ങി പണം കളയേണ്ടതുമില്ല . ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.
0 Comments