'വെബ് ലോഗ് ' ( Web log ) എന്നതിന്റെ ചുരുക്ക നാമമാണ് 'ബ്ലോഗ്' (Blog). ഒരു വ്യക്തി തന്റെ അനുഭവങ്ങളും തോന്നലുകളും വെബ്ബിൽ രേഖപ്പെടുത്തുന്നതിനെയാണ് ബ്ലോഗിങ് എന്ന് പറയുന്നത്. ഒരു ബ്ലോഗ് നിർമിക്കാൻ നമ്മെ സഹായിക്കുന്ന രണ്ട് പ്ലാറ്റഫോമുകൾ ഉണ്ട് അതായത് 1.Blogger.com, 2.WordPress.com. ഇവയിൽ ഏതെങ്കിലും ഒരു പ്ലാറ്റഫോന്റെ സഹായത്തോടെ നമുക്കും സൗജന്യമായിത്തന്നെ ഒരു ബ്ലോഗ് തുടങ്ങാൻ സാധിക്കും. സാങ്കേതികമായി വലിയ അറിവുകളും വേണമെന്നില്ല. പക്ഷെ അത്യാവശ്യം ഈ മേഖലയിൽ അറിവുള്ളവർക് ബ്ലോഗുകൾ കൂടുതൽ ആകർഷകമാക്കാനാകും.
Note : ഈ ഒരു പോസ്റ്റ് മുഴുവനായി വായിക്കുന്നത് വഴി നിങ്ങൾക്കും ബ്ലോഗർ ആവാം ഒരു രൂപ പോലും ചിലവില്ലാതെ. ബ്ലോഗിങ്ലൂടെ സമ്പാദിക്കാനും സാധിക്കും.
നമ്മൾ ഈ ഒരു പോസ്റ്റിൽ എങ്ങനെയാണ് ഒരു ബ്ലോഗർ വഴി ബ്ലോഗ് നിർമിക്കുക എന്നാണ് നോക്കാൻ പോകുന്നത്.
എന്താണ് blogger.com ?
ഗൂഗിള്‍ നമുക്ക് സൗജന്യമായി നൽകുന്ന ഒരു ബ്ലോഗിങ് സേവനമാണ് ബ്ലോഗര്‍ (Blogger) എന്ന് അറിയപ്പെടുന്നത്. ബ്ലോഗറില്‍ സ്വന്തമായി ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്യുന്നതിന് നമുക്ക് സ്വന്തമായി ഒരു ജി-മെയില്‍ ഐ.ഡി (Gmail Id) മാത്രം മതിയാകും. കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന രണ്ടു വീഡിയോയും കാണൂ.
0 Comments